sugar
പ്രമേഹ രോഗികള്‍ക്ക് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമാണ് രാത്രി ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകുന്നത്. ഉറക്കത്തിനിടയിലായതുകൊണ്ട് പലപ്പോഴും ഇതു തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയാറുമില്ല. ഇത് കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്കുവരെ രോഗിയെ കൊണ്ടെത്തിക്കാം. അതുകൊണ്ട് ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്.
ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഷുഗര്‍ പരിശോധിച്ച ശേഷം കിടക്കുക. എന്തെങ്കിലും അസാധാരണമായ വിധം വ്യതിയാനം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. സന്ധ്യ കഴിഞ്ഞ് കടുത്ത ശാരീരികാധ്വാനം ഒഴിവാക്കുക. അധികം ആയാസകരമായ ജോലികളും വ്യായാമവും പകല്‍സമയത്തു ചെയ്യുന്നതാണ് നല്ലത്.
അത്താഴം കഴിക്കാതിരിക്കരുത്. അത്താഴപ്പട്ടിണി കിടക്കുന്നത് നിങ്ങളുടെ പ്രമേഹനിലയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ലഘുവായ അളവിലെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിക്കുക. രാത്രി ഉറങ്ങുമ്പോള്‍ പ്രമേഹം കുറയുന്നതോ മറ്റോ ആയി തോന്നിയാല്‍ എളുപ്പം കഴിക്കാന്‍ വിധം എന്തെങ്കിലും മധുരം കിടക്കയ്ക്കു സമീപം വയ്ക്കുക. മിഠായി കഴിക്കുന്നത് നല്ലതാണ്.
രാത്രി ഉറങ്ങുന്നതിനു നിശ്ചിതസമയം മുന്‍പേ തന്നെ അത്താഴം കഴിച്ചിരിക്കണം. വയറുനിറയെ വാരിവലിച്ചു കഴിച്ച് ഉടനെതന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ലതല്ല. രാത്രിയുള്ള മദ്യപാനം പ്രമേഹരോഗികള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കും. കിടക്കാന്‍ പോകുന്നതിനു തൊട്ടുമുന്‍പ് പുകവലിക്കുന്നതും ഒഴിവാക്കുക. പതിവായി രാത്രിയില്‍ ഷുഗര്‍ താഴ്ന്നുപോകുന്ന പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറോട് പരിഹാരം തേടുക.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…