Sugathakumari teacher without hiding in memories! Governor Arif Muhammad Khan will inaugurate the year-long Navati celebrations today; Tattvamai with live footage of the ceremony for a worldwide audience
തിരുവനന്തപുരം: സാഹിത്യ-സാംസ്‌കാരിക -പാരിസ്ഥിതിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന, മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. വഴുതക്കാട് ടാഗോര്‍ തീയറ്റില്‍ 6 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുഗതകുമാരി നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
7 മണിക്ക് സുഗതകുമാരിയുടെ ‘കൃഷ്ണാ നി എന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്‌കാരം ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശാ ശരത് നിര്‍വഹിക്കും. എം ആര്‍ തമ്പാന്‍ എഡിറ്റ് ചെയ്ത ‘സുഗതസ്മൃതി’ ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും നടക്കും. സുഗതകുമാരിയുടെ രചനകളും സുഗതകുമാരിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും സമ്മേളന വേദിയില്‍ ലഭ്യമാകും.
ബസേലിയസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കുമ്മനം രാജശേഖരന്‍,ഡോ. എം. വി. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, ഒ. വി. ഉഷ, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഡോ എന്‍.രാധാകൃഷ്ണന്‍, ടി.കെ.എ.നായര്‍, ഡോ. വി. സുഭാഷ്ചന്ദ്രബോസ്, എന്‍ ബാലഗോപാല്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് കവയത്രിയുടെ ജന്മസ്ഥലമായ ആറന്മുളയില്‍ ഒരേക്കര്‍ സ്ഥലത്തു സുഗതവനം സജ്ജമാക്കല്‍, സ്‌കൂളുകളില്‍ ഇക്കോ ക്ലബുകള്‍ വഴി സുഗത വനങ്ങള്‍ വെച്ചു പിടിപ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി മത്സരങ്ങള്‍, മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുഗത പുരസ്‌കാരം തുടങ്ങി വിവിധ പരിപാടികള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കാനാണ് തീരുമാനം.
എല്ലാ സംസ്ഥാനങ്ങളിലും ‘സുഗത വനങ്ങള്‍’ക്കായി വൃക്ഷ തൈകള്‍ നടുന്ന ചടങ്ങുകളും സംഘടിപ്പിക്കും.സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയദര്‍ശനങ്ങളുടെ പ്രചരണര്‍ത്ഥം ‘സുഗതം വിശ്വമയം’ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ പൊതുപരിപാടികള്‍ നടത്തും.
നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാനാകുന്നതാണ്. ഇതിനായി https://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കുക.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…