CRIME

വീട്ടുകാര്‍ നോക്കിക്കോളും എന്ന് സുഹൈലിന്റെ വെല്ലുവിളി. സ്‌കൂട്ടറിനെ നൂറിലോളം മീറ്റര്‍ നിരക്കിത്തെറിച്ച് മിനികൂപ്പര്‍. കാറിന്റെ അമിതവേഗതയും അശ്രദ്ധയും മൂന്ന് ജീവനക്കാരുടെ ജീവനെടുത്തു. സുഹൈല്‍ ഇഹ ഡിസൈന്‍സിന്റെ ഉടമയുടെ മകന്‍. സുഹൈല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം

കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ കര്‍ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ ‘സുക്കോയ’ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മൂവരും. എയര്‍പോര്‍ട്ട് ഭാഗത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ച ശേഷം തിരിച്ച് അത്താണി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം നൂറിലധികം മീറ്ററോളം റോഡിലൂടെ നിരക്കിക്കൊണ്ടുപോവുകയായിരുന്നു.

കാറിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായത്. കാര്‍ ഓടിച്ചിരുന്ന രാജഗിരി കോളേജ് ബികോം വിദ്യാര്‍ത്ഥി സുഹൈല്‍ സജീവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. ഇയാള്‍ മുന്‍പും അമിതവേഗത്തില്‍ വാഹനമോടിച്ചുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രമുഖ വസ്ത്രസ്ഥാപനമായ ‘ഇഹ ഡിസൈന്‍സിന്റെ’ ഉടമകളുടെ മകനാണ് അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തടഞ്ഞുവെച്ചപ്പോള്‍ ‘എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്നായിരുന്നു’ ഇയാളുടെ വെല്ലുവിളിയെന്ന് നാട്ടുകാര്‍ പറയുന്നു.

വലിയ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള കുടുംബം. തങ്ങളുടെ കയ്യിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്ലാ ആരോപണവും ഇല്ലാതാക്കാന്‍ കഴിയുമെന്ന ധാര്‍ഷ്ട്യമാണ് അവരുടെ മകന്റെ വാക്കുകളിലൂടെ ചര്‍ച്ചയാക്കുന്നത്. കാറോടിച്ച സുഹൈല്‍ സജീവ് കടുത്ത ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വാഹനം പരിശോധിച്ചപ്പോള്‍ അകത്തുനിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും, ഇജാസ്, ദേവിക എന്നിവരുടെ മൃതദേഹങ്ങള്‍ ആലുവ സി.എ ഹോസ്പിറ്റലിലും സൂക്ഷിച്ചിരിക്കുന്നു. അപകടം വരുത്തിവെച്ച മിനി കൂപ്പര്‍ കാര്‍ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന സുഹൈലിനെക്കൂടാതെ കൂടെയുണ്ടായിരുന്ന ഒരാളെക്കൂടി പൊലീസ് നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക തുല്യമായ അശ്രദ്ധയും അതിവേഗതയും കണക്കിലെടുത്ത് പ്രതിയായ സുഹൈല്‍ സജീവിനെതിരെ നരഹത്യയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Sooryasurendran

Recent Posts

ഈദ് മിലൻ സംഗമത്തിന്റെ മറവിൽ നിരോധിത JKLF പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം: രണ്ട് പ്രതികൾക്കും ജാമ്യമില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി

നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…

36 minutes ago

ചൈനീസ് ചാരപ്രവർത്തന ആശങ്കകൾക്കിടെ നിർണായക നീക്കം: എഐ സാങ്കേതികവിദ്യയുടെയും വിതരണശൃംഖലയുടെയും സുരക്ഷയ്ക്ക് ഭാരതവും അമേരിക്കയും ഉൾപ്പെടെ 10 രാജ്യങ്ങൾ കൈകോർത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…

38 minutes ago

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

16 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

17 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

18 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

19 hours ago