സ്ഫോടനം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം
ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പ്രാദേശിക കോടതിക്ക് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. കോടതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പരിശോധനയിൽ വാഹനത്തിൽ നിറച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
അഭിഭാഷകരും കക്ഷികളും, സന്ദർശകരും നിരന്തരം വന്നുപോവുന്ന തിരക്കേറിയ കോടതി സമുച്ചയത്തിന് പുറത്താണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും, സുരക്ഷാ സേന പ്രദേശം വളയുകയും ചെയ്തു.
ദില്ലിയിലെ ചെങ്കോട്ടക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിൽ 13 പേർ മരിച്ച സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഇസ്ലാമാബാദിൽ ഈ സ്ഫോടനം ഉണ്ടായത്. അതിനിടെ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വാന നഗരത്തിലുള്ള ഒരു ആർമി-റൺ കോളേജിൽ നടന്ന തീവ്രവാദി ആക്രമണശ്രമം തകർത്തതായി പാക് സൈന്യം അവകാശപ്പെട്ടു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാനിലെ അഞ്ച് അംഗങ്ങളും ഒരു ചാവേർ കാർ ബോംബറും ചേർന്ന സംഘമാണ് രാത്രിയിൽ കോളേജ് വളപ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുൻപ് തന്നെ ആക്രമികളെ വധിച്ചുവെന്ന് സൈന്യം അവകാശപ്പെട്ടു. ദീർഘകാലമായി TTP, അൽ-ഖ്വയ്ദ, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് വാന.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…