Cinema

ഒരു രാത്രിയിലെ ക്രൈം കോമഡി ത്രില്ലർ: പിടികിട്ടാപുള്ളിയെ കുറിച്ച് വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുമേഷ് വി റോബിൻ

നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. സിനിമ പ്രഖ്യാപിച്ചതു മുതല്‍ തന്നെ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റീൽ ലോഡ് ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ചിത്രത്തിന് തിരക്കഥയും, സംഭാഷണവും ഒരുക്കിയ സുമേഷ് വി റോബിൻ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിര്‍മിക്കുന്ന ‘പിടികിട്ടാപ്പുള്ളി’ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. ഒരു തട്ടിക്കൊണ്ടു പോകലിൽ ഉണ്ടാവുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് തിരക്കഥാകൃത്ത് സുമേഷ് ചിത്രത്തെ കുറിച്ച് വ്യക്തമാക്കുന്നത്. തട്ടികൊണ്ട് പോകൽ പുതുമയല്ലെങ്കിലും കഥപറയുന്ന രീതിയാണ് ചിതത്തിന്റെ പ്രത്യകത. ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. കിഡ്‍നാപ്പ് ചെയ്യപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയ്ക്ക് ആധാരം. ചിത്രത്തിലെ ഹീറോ എന്നത് കഥ സാഹചര്യങ്ങളാണെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.

ചിത്രത്തിൽ സണ്ണി വെയിൻ-ശംഭു എന്ന ആർക്കിടെക്ട് ആയാണ് എത്തുന്നത്. നായികയായ അഹാന കൃഷ്‌ണ -അശ്വതിയായും, ബൈജു സന്തോഷ്-കുര്യച്ചൻ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങൾ മൂലം തട്ടികൊണ്ട് പോകലിൽ മൂന്നുപേരും ഭാഗമാവുകയാണ്. ഇതിലെ കഥാപാത്രങ്ങൾക്ക് ആരെയാണ് തട്ടികൊണ്ട് പോകേണ്ടത് എന്നതാണ് സിനിമയുടെ കഥയെ മുന്നോട്ട് നയിക്കുന്ന രസച്ചരട്. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ വർഷം റിലീസ് വിചാരിച്ചെങ്കിലും കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സണ്ണി വെയിന്‍, അഹാന കൃഷ്ണ , ബൈജു സന്തോഷ്, ലാലു അലക്സ്, സൈജു കുറിപ്പ്, മറീന മൈക്കിള്‍, അനൂപ് രമേശ്, മേജർ രവി, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. അതേസമയം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സുമേഷ് വി റോബിനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ആന്‍ജോയി സാമ്വല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിബന്‍ പോള്‍ സാമ്വലാണ്. പി എസ് ജയഹരിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

7 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

7 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

8 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

8 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

9 hours ago