Kerala

മീനച്ചൂടും ഒടുവിൽ തോൽവി സമ്മതിക്കുന്നു ! ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് പ്രയാണം തുടർന്ന് രാജീവ് ചന്ദ്രശേഖർ !

തിരുവനന്തപുരം : അണികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണം കൊഴുക്കുന്നു. ഇന്ന് രാവിലെ പത്തിന് കരിക്കകം ക്ഷേത്ര ദർശനത്തിന് ശേഷം ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച അദ്ദേഹത്തെ ബി.ജെ.പി കരിക്കകം ഏരിയ പ്രസിഡൻ്റ് വി. ബാബു, ജനറൽ സെക്രട്ടറി മധു, കരിക്കകം വാർഡ് കൗൺസിലർ ഡി.ജി. കുമാരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

വോട്ടർമാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് പറയുള്ളതെല്ലാം ക്ഷമയോടെ കേട്ടായിരുന്നു അദ്ദേഹത്തിന്റെ വോട്ടഭ്യർത്ഥന. വിലക്കയറ്റം, തൊഴിലില്ലായ്മ, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങിയവയാണ് വോട്ടർമാർ സ്ഥാനാർത്ഥിക്ക് മുന്നിൽ നിരത്തിയത്. വലിയ ആവേശത്തോടെയാണ് ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

കരിക്കകത്ത് വച്ച് വിശ്വകർമ്മ ഐക്യവേദി സംസ്ഥാന ചെയർമാൻ ഡോ. ബി. രാധാകൃഷ്ണനുമായി ചർച്ചനടത്തി. വിശ്വകർമ്മ സമുദായങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സമുദായ അംഗങ്ങൾ സ്ഥാനാർത്ഥിയെ ധരിപ്പിച്ചു. താൻ വിജയിച്ചാൽ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

കരിക്കകം എസ്എൻഡിപി ശാഖ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവുമായ കരിക്കകം ആർ. സുരേഷ്, അരശുംമൂട് എസ്.സനൽകുമാർ എന്നിവരുടെ വസതികൾ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.

കടകംപള്ളി വാർഡിലെ എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് ഇ.വി. പ്രേമചന്ദ്രൻ നായരുടെ വസതി സന്ദർശിച്ച അദ്ദേഹം ഉള്ളൂർ സെൻ്റ് തോമസ് കാരുണ്യ ഗെയ്ഡൻസ് സെൻറ്ററിലെ അന്തേവാസികളെ നേരിൽ കണ്ടു. നൂറോളം നിർദ്ധനരായ കാൻസർ രോഗികളാണ് സെൻറ്ററിൽ താമസിച്ച് ചികിത്സ തേടുന്നത്. ഫാ. തോമസ് ജോൺ റമ്പാനും രാജീവ് ചന്ദ്രശേഖറിനെയും തുടർന്ന് പോങ്ങുമൂട് മലങ്കര ഡി.എം കോൺവെൻൻ്റിലെ കന്യാസ്ത്രീകളെയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. മദർ മേഴ്സി ജോൺ, സിസ്റ്റർ കാരുണ്യ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

അടുത്തിടെ സിപിഎമ്മിൽ നിന്നും ബി.ജെ.പിയിൽ ചേർന്ന കുളത്തൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനിൽകുമാറിൻ്റെ കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച ശ്രീകാര്യം യുവമോർച്ച ഏരിയ പ്രസിഡൻ്റ് ആർ. അഭിലാഷിൻ്റെ വീട്ടിലേക്കായി സന്ദർശനം. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അഭിലാഷിന് മർദ്ദനമേറ്റത്. തലയ്ക്ക് പൊട്ടലുള്ള അഭിലാഷിനെ രാജീവ് ചന്ദ്രശേഖർ ആശ്വസിപ്പിച്ചു

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

42 minutes ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

3 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

3 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

3 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

4 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

4 hours ago