റിയാദ്: സമീപകാലത്തെ ഏറ്റവും വലിയ ചൂട് നേരിടുകയാണ് സൗദി അറേബ്യ. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉച്ചവിശ്രമ നിയമം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. തൊഴില്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള തുറസ്സായ സ്ഥലനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആശ്വാസമായത്. ഉച്ചവിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും.
തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്. ചൂടിന്റെ കാടിന്യം കൂടിയതോടെ സ്‌കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മധ്യാഹ്ന വിശ്രമം നിയമം സെപ്റ്റംബര്‍ 15 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…