sunil-surya
മംഗലാപുരം: ഷൂട്ടിംഗിനിടെ സിനിമാതാരം സുനില്‍ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം മുകള്‍പ്പരപ്പിന്റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിച്ചതും ചികിത്സയിലാണെന്ന കാര്യവും സുനില്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ, കഴിഞ്ഞ വിഷു ദിനത്തില്‍ ആകാശ് വിഷന്റെ ബാനറില്‍ Jayaprakasan Koyadan Koroth നിര്‍മ്മിച്ച് Siby Padiyara രചനയും സംവിധാനവും നിര്‍വഹിച്ച് Shiji Jayadevan ഛായഗ്രഹണം നിര്‍വഹിക്കുകയും ചെയ്യുന്ന ഞാന്‍ നായക വേഷത്തില്‍ അഭിനയിക്കുന്ന ‘ മുകള്‍പ്പരപ്പ് ‘ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ശ്രീകണ്ഠാപുരം കാരക്കുണ്ട് വെച്ചു ചിത്രീകരിക്കവേ എനിക്ക് അപകടം സംഭവിക്കുകയുണ്ടായി. നല്ലവരായ എന്റെ ടീം അംഗങ്ങള്‍ എന്നെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ ലഭ്യമാക്കിത്തരികയും ചെയ്തു.
ശേഷം അല്പം ഗുരുതരാവസ്ഥയില്‍ ആയിരുന്ന എന്നെ പിന്നീട് മംഗലാപുരം KMC jyothi circle ഹോസ്പിറ്റലില്‍ MICU വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടുത്തെ പ്രഗത്ഭ ന്യുറോസര്‍ജ വിദഗ്ധരായ ഡോക്ടര്‍ ശങ്കര്‍, ഡോക്ടര്‍ മുരളീധര്‍ പൈ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ചികിത്സയില്‍ എനിക്ക് അതിവേഗം ആരോഗ്യ നില മെച്ചപ്പെടുകയുണ്ടായി. ശരിക്കും ഇതെനിക്ക് ഒരു രണ്ടാം ജന്മം കൂടിയാണ് ആണ്. MICU ല്‍ ആയ സമയം എന്നെ വിളിക്കുകയും അന്വേഷിക്കുകയും ചെയ്ത നിങ്ങളോട് ആരോടും എനിക്ക് കൃത്യമായി സംവേദിക്കുവാന്‍ സാധിച്ചിരുന്നില്ല.
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക്, സ്‌നേഹാന്വേഷണങ്ങള്‍ക്ക്, കരുതലിന് അകമഴിഞ്ഞ നന്ദി. നാളെ എനിക്ക് ആശുപത്രിവാസം അവസാനിപ്പിക്കാന്‍ സാധിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് കഴിഞ്ഞു കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ബാക്കി നില്‍ക്കുന്ന മുകള്‍പ്പരപ്പിന്റെ ക്‌ളയിമാക്‌സ് രംഗങ്ങളുടെ ചിത്രകരണ ശേഷം വൈകാതെ മുകള്‍പ്പരപ്പ് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും എന്ന് പ്രതീക്ഷയില്‍ ആണ് ഞങ്ങള്‍ എല്ലാവരും. തീര്‍ത്തും സാന്ദര്‍ഭികമായ തമാശയില്‍ കൂടി കടന്നു പോകുകയും തുടര്‍ന്ന് ഒരു നാടിനെ തന്നെ കാര്‍ന്നു തിന്നുന്ന വിഷയം പറയുന്ന സിബി പടിയറയുടെ മുകള്‍പ്പരപ്പില്‍ പ്രമുഖ താരനിരയും, നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രം നിങ്ങള്‍ എല്ലാവരും കാണുകയും, വിജയിപ്പിക്കുകയും ചെയ്യും എന്ന് വിശ്വസിച്ചുകൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ..
സ്‌നേഹത്തോടെ സുനില്‍ സൂര്യ
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…