നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.
കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.
മാധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.
സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു. മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…