Kerala

അന്ധവിശ്വാസികൾ ജാഗ്രതൈ!! 7 വർഷം വരെ ശിക്ഷ, 50,000 രൂപ വരെ പിഴ:അന്ധവിശ്വാസ ബിൽ വരുന്ന സമ്മേളനത്തിൽ

തിരുവനന്തപുരം : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന . മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെയുള്ള കരട് ബിൽ നിയമവകുപ്പ്, മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചു. അനുമതി ലഭിച്ചാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും.

ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്കുശേഷം വിവിധ മതങ്ങളിലെ ആചാരങ്ങളെ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പ് ശുപാർശ നൽകിയിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതിനിടയിൽ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു നൽകുന്ന ശിക്ഷ (ഐപിസി 300) നൽകണം. ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ.

ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴു വർഷംവരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയുമാണു ശിക്ഷ ലഭിക്കുക. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടിയെടുക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും പൊലീസിനു ബില്ലിലൂടെ അധികാരം ലഭിക്കുന്നുണ്ട് .

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

2 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

2 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

2 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

5 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

6 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

6 hours ago