Kerala

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രുടെ ജോലി പാർട്ടി പ്രവർത്തനമോ ? ന​വ​കേ​ര​ള ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ പോയ ജീവ​ന​ക്കാ​രോട് വി​ശ​ദീ​ക​ര​ണം തേ​ടി സൂ​പ്പ​ർ​വെെസർ; വാ​ട്‌സ് ആ​പ്പ് സ​ന്ദേ​ശം പുറത്ത്

മലപ്പുറം: ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആഡംബര യാത്രയായ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അങ്കണവാടി ജീവനക്കാരോട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് സൂ​പ്പ​ർ​വെെസർ. മ​ല​പ്പു​റം പൊ​ൻ​മ​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തിലാണ് സംഭവം. വാട്സാപ്പിലൂടെയാണ് വി​ശ​ദീ​ക​ര​ണം തേ​ടി​യു​ള്ള സന്ദേശം അയച്ചത്.

നാ​ലു മ​ണി​ക്ക് ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് പോ​യ​വ​ർ വ്യ​ക്ത​മാ​യ കാ​ര​ണം എ​ഴു​തി ത​ര​ണ​മെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റയു​ന്ന​ത്. ഐ​സി​ഡി​എ​സ് സൂ​പ്ര​വൈ​സ​റാ​ണ് വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ ജീവനക്കാരോട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് സന്ദേശം അ​യ​ച്ച​ത്.

പൊ​ന്മ​ള പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ളം​ബ​ര ജാ​ഥ ന​ട​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ജാ​ഥ​യി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സൂ​പ്പ​ർ​വെെസർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എന്നാൽ ജോലി കഴിഞ്ഞ് ചി​ല​ർ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. തു​ട​ർ​ന്നാ​ണ് വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് പോ​യ​വ​രോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago