hakkulathu kavu temple-pongal-ulsav-today
ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
നിവേദ്യത്തിനുശേഷം ദിവ്യാഭിഷേക വും ഉച്ചദീപാരാധനയും നടക്കും. ചക്കുളത്ത് കാവ് പൊങ്കാലയുടെയും ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും തത്സമയ കാഴ്ചകൾ തത്വമയി നെറ്റ് വർക്കിലൂടെ പ്രേക്ഷകരിലേക്കെത്തും.
രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിരാവിലെ മുതൽ തന്നെ ക്ഷേത്ര സന്നിധിയിൽ പുത്തൻ കലങ്ങളും അടുപ്പും ഒരുക്കി പണ്ടാര അടുപ്പിൽ തീപകരുന്ന ശുഭ മുഹൂർത്തതിനായി ആയിരങ്ങൾ കാത്തിരിക്കുകയാണ്. ചക്കുളത്ത് കാവ് പൊങ്കാല മഹോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly?/3Gnvbys
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…