abortion
ദില്ലി: ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി.
24 ആഴ്ച പ്രായമുള്ള ഗർഭച്ഛിദ്രം നടത്തുന്നതിന് വിവാഹിതർക്കും അവിവാഹിതർക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് ഇപ്പോൾ സുപ്രീംകോടതി ചൂണ്ടി കാണിക്കുന്നുണ്ട്. ഗർഭം ധരിക്കണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. അതുകൊണ്ട് ഗർഭച്ഛിദ്രത്തിനും വിവാഹിതയ്‌ക്കൊപ്പം തന്നെ അവിവാഹിതയ്‌ക്കും അവകാശമുണ്ട്. അത് പൂർണമായും സ്ത്രീയുടെ തീരുമാനമാണ്.
ഭർത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കാമെന്നും, ഇതിൽ നിന്നുണ്ടാകുന്ന ഗർഭം അലസിപ്പിക്കാൻ സ്ത്രീയ്‌ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീയുടെ സമ്മതമാണ് ഇതിൽ പ്രധാനമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു. ഇവിടെ സ്ത്രീ വിവാഹിതയാണോ അവിവാഹിതയാണോ എന്ന കാര്യത്തിന് പ്രസക്തി ഇല്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജി ദില്ലി ഹൈക്കോടതിയിൽ എത്തിയിരുന്നു. 24 ആഴ്ച പ്രായമുള്ള ഗർഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് അവിവാഹിതയായ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ നിയമപോരാട്ടമാണ് അവസാനം സുപ്രീംകോടതിയിൽ എത്തിയത്.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…