India

ഐഎസ്ആർഒ ചാരക്കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം; കേസിൽ ഡി.കെ ജയിൻ സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് സുപ്രീംകോടതി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം. ഒന്നാം പ്രതി എസ്. വിജയൻ , രണ്ടാം പ്രതി തമ്പി. എസ്. ദുർഗ്ഗാ ദത്ത്, പതിമൂന്നാം പ്രതി ജയപ്രകാശ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്നും , ഗൂഢാലോചന കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ ചാരക്കേസിൽ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് സംശയിക്കുന്നതായും ഇല്ലാത്ത തെളിവുകളുടെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഡാലോചനയിൽ മൂന്ന് ഉദ്യോഗസ്ഥർക്കും വ്യക്തമായ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകളിൽ നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും കക്ഷി ചേർന്നിരുന്നു.

അതേസമയം ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി ഡി.കെ ജെയിന്‍ സമിതിയെ പിരിച്ചുവിട്ടു.
സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന് കോടതി പറഞ്ഞു. സമിതിയെ സിബിഐ കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നും സുപ്രീംകോടതി. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പ്രതികള്‍ക്ക് എതിരെ നീങ്ങാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നമ്പി നാരായണനെ ആര് കുടുക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തണം. കേസില്‍ എഫ്‌ഐആര്‍ ഇട്ട സാഹചര്യമുണ്ട്. നമ്പി നാരായണനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാദം പറയാം. എഫ്‌ഐആര്‍ ഇതുവരെ സിബിഐയുടെ സൈറ്റില്‍ അപ് ലോഡ് ചെയ്യാത്തതിനെയും കോടതി ചോദ്യം ചെയ്തു.

എന്നാൽ കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ ജയിന്‍ സമിതി റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നേരത്തെതന്നെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. അത് നമ്പി നാരായണന് കൈമാറാന്‍ പാടില്ല എന്നും നിര്‍ദ്ദേശിച്ചിരുന്നു. 1994ലാണ് ഐഎസ്ആര്‍ഒ റോക്കറ്റ് എന്‍ജിനുകളുടെ രഹസ്യ ഡ്രോയിംഗ് പാകിസ്ഥാന് വില്‍ക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മാലിദ്വീപ് സ്വദേശിനിയായ മറിയം റഷീദയെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി സിബിഐ അന്വേഷണം നിര്‍ദേശിച്ചത്.

2018 സെപ്റ്റംബറിലാണ് സുപ്രീംകോടതി സമിതി രൂപീകരിച്ചത്. ഐഎസ്ആര്‍ഒയുടെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണന്‍, അന്നത്തെ ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ശിവകുമാരന്‍ മറിയം റഷീദയുടെ സുഹൃത്ത് ഫൗസിയ ഹസന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സിബിഐ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

20 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

21 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

21 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

21 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

22 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

22 hours ago