Categories: Indiapolitics

പരിഗണിക്കാൻ പോലും കൊള്ളില്ല; കശ്മീർ ഹർജികളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും താഴ്വരയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലെ പിഴവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ ആറ് ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ഇതിൽ മൂന്ന് എണ്ണത്തിലും ഗുരുതര പിഴവുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ വിമർശനം.

അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച ഹർജിക്കെതിരേ ചീഫ് ജസ്റ്റീസ് രൂക്ഷ പരാമർശം നടത്തി. ഹർജി മുഴുവൻ വായിച്ചിട്ടും ഹർജിക്കാരന്‍റെ ആവശ്യമെന്താണെന്ന് പോലും മനസിലായില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിമർശനം. തുടർന്നാണ് വിഷയത്തിൽ സമർപ്പിച്ച മൂന്ന് ഹർജികളിൽ പിഴവുണ്ടെന്ന് രജിസ്ട്രാർ കോടതിയെ അറിയിച്ചത്.

ഇത്രയും പ്രാധാന്യമുള്ള വിഷയത്തിൽ സമർപ്പിച്ച ഹർജികളിൽ എങ്ങനെ ഗുരുതര പിഴവുകൾ വന്നുകൂടിയെന്ന് കോടതി ചോദിച്ചു. വ്യക്തതയില്ലാത്ത ഈ ഹർജികൾ തള്ളാത്തത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണെന്നും ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു.

പിഴവുകൾ ഒന്നുമില്ലായിരുന്നുവെങ്കിലും മാധ്യമ നിയന്ത്രണം ചോദ്യം ചെയ്ത് കശ്മീർ ടൈംസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആർട്ടിക്കിൾ-370 റദ്ദാക്കിയ ശേഷവും കശ്മീർ ടൈംസ് എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ജമ്മുവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താത്കാലികമാണെന്നും ദിനംപ്രതി നിയന്ത്രണങ്ങൾ ഒഴിവാക്കി വരികയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഇതേതുടർന്ന് പിഴവുകൾ തിരുത്താൻ കൂടി സമയം അനുവദിച്ച് ഹർജികൾ അടുത്തയാഴ്ചത്തേക്ക് മാറ്റി.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

27 minutes ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

43 minutes ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

2 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

3 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

3 hours ago