ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് വീണ്ടും ഇടക്കാലാശ്വാസം. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിച്ചെങ്കിലും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. വാദം തുടങ്ങിയപ്പോൾ തന്നെ സിദ്ദിഖിന്റെ അഭിഭാഷകൻ തന്റെ കക്ഷി ഒരു സിനിമാ താരമാണെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. എന്നാൽ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഫോണും കമ്പ്യൂട്ടറും നൽകുന്നില്ലെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. മുൻകൂർജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതേസമയം 2016 ൽ തന്റെ കക്ഷി ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പുമാണ് പോലീസ് ആവശ്യപ്പെടുന്നത്. എന്നാൽ അത് ഇപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലെന്നും പോലീസ് ഉദ്ദേശിക്കുന്ന തെളിവുകൾക്കായി പരാതിക്കാരിയുടെ ഫോൺ പരിശോധിച്ചാലും മതിയല്ലോ എന്ന് മുഗുൾ റോത്തഗി തിരിച്ചടിച്ചു.
ഇതിനിടയിൽ തനിക്ക് നല്ല തൊണ്ടവേദനയുണ്ടെന്നും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവയ്ക്കാമോ എന്നും റോത്തഗി കോടതിയോട് അഭ്യർത്ഥിച്ചു. വേണമെങ്കിൽ വാദം തുടരാമെന്നും മാറ്റിയാൽ നന്നായിരുന്നുവെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് സുപ്രീംകോടതി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. അതുവരെ സിദ്ദിഖിന് ഇപ്പോൾ നൽകിയിട്ടുള്ള ഇടക്കാല ജാമ്യം തുടരും.
തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് തന്നെ സിദ്ദിഖ് ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയത്. കേസിൽ സിദ്ദിഖ് ആദ്യം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയെങ്കിലും കോടതി ഹർജി തള്ളി തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…