കൊച്ചി: വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന നിയമപ്രകാരം കോഴിക്കോട് പോസ്റ്റൽ അധികൃതർക്കെതിരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കി കേരള ഹൈക്കോടതി. 2013 ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്നാണ് ഹൈക്കോടതി വിധിച്ചത്. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ്മാസ്റ്റർ എന്നിവർക്കെതിരെയാണ് വഖഫ് ബോർഡ് കേസ് നൽകിയിട്ടുള്ളത്.
നിരവധി തവണ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതികളിലൂടെയാണ് വഖഫ് ബോർഡിന് അനിയന്ത്രിതമായ അധികാരങ്ങൾ വിവിധ കോൺഗ്രസ് സർക്കാരുകൾ നൽകിയത്. ഏറ്റവും ഒടുവിലായി മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാനകാലത്ത് 2013 ലാണ് വഖഫ് സ്വത്ത് അറിഞ്ഞോ അറിയാതെയോ കൈവശം വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പ് 52 എ ഉൾപ്പെടുത്തിയത്. ഈ വകുപ്പനുസരിച്ചാണ് വഖഫ് ബോർഡ് പോസ്റ്റൽ അധികൃതർക്കെതിരെ കേസ് നൽകിയത്. 1999 മുതൽ ഈ പോസ്റ്റ് ഓഫീസ് അവിടെ പ്രവർത്തിച്ചിരുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…