ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് വീണ്ടും താൽക്കാലികാശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യുന്നത് തടയുകയും ചെയ്‌തു. കേസിൽ സിദ്ദിഖിനും പ്രോസിക്യൂഷനും നിർണ്ണായക ദിവസമായിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. എന്നാൽ കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ടെന്നും രണ്ടുദിവസത്തിനകം അത് സമർപ്പിക്കുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി അപേക്ഷിക്കുകയായിരുന്നു.
എന്നാൽ സമയം അനുവദിക്കരുതെന്നും പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എട്ടുവർഷമായി തെളിവിനെ കുറിച്ചുള്ള ആശങ്ക ഇല്ലായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തെളിവുകൾ കൈമാറിയെന്നും പ്രതിഭാഗവും നിലപാടെടുത്തു. സമൂഹ മാദ്ധ്യമ കമ്പനികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും ചോദ്യം ചെയ്യലിൽ സിദ്ദിഖ് പൂർണ്ണമായും സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു ദിവസം ചോദിച്ച പ്രതിഭാഗത്തിന് കോടതി രണ്ടാഴ്ച സമയം നൽകി. അറസ്റ്റിനുള്ള നിരോധനം തുടരുകയും ചെയ്യും.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…