India

മീനങ്ങാടിയിൽ 12 കാരിയെ അമ്മാവൻ പീഡിപ്പിച്ച കേസിൽ സുപ്രീംകോടതി ഇടപെടൽ; ഇത് കാമ ഭ്രാന്തെന്ന് നിരീക്ഷണം; ഹൈക്കോടതിയിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ പ്രോസിക്യൂഷൻ അലംഭാവം കാട്ടിയെന്ന് ആരോപണം

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘ലോകത്തിന് കാമഭ്രാന്താ’ണെന്ന നിരീക്ഷണവും നടത്തി.പന്ത്രണ്ട് വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയില്‍ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നില്ലെന്ന പരാതിയുണ്ട്. ആരോപണം ഗുരുതരമാണെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തത്തില്‍ പരിമിതമായ കസ്റ്റഡി മാത്രമേ ആവശ്യമുള്ളുവെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എടുത്തിരുന്ന നിലപാട്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്.

ഹർജ്ജി പരിഗണിക്കവെ താൻ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ പരിഗണിച്ച പോക്‌സോ കേസിലെ അതിജീവിതയ്‌ക്കെതിരെ സ്വന്തം പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ലൈംഗിക ആക്രമണത്തെക്കുറിച്ചും ജസ്റ്റിസ് ഗുപ്ത കോടതിയില്‍ വിവരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍, വീട്ടില്‍ എത്തി മകളെ ബലാത്സംഗം ചെയ്തു. അതും വിവസ്ത്രയായി ഈ പീഡനം കാണാന്‍ അമ്മയെ നിറുത്തിയ ശേഷം. പരിഗണിക്കുന്ന ചില കേസ്സുകള്‍ വിശ്വസിക്കുന്നതിലും അപ്പുറമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി സെപ്റ്റംബര്‍ പന്ത്രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

Kumar Samyogee

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

3 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

3 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

4 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

4 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

5 hours ago