ദില്ലി :പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതമായ അധികാരം മാത്രമേ ഉള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഎസ്പി നേതാവ് മായാവതിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
യോഗി ആദിത്യനാഥും മായവതിയും നടത്തിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ചട്ടലംഘനം തുടര്‍ക്കഥയാകുമ്പോള്‍ കമ്മീഷന്‍ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ്, ഇക്കാര്യത്തിലുള്ള പരിമിതി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.
ചട്ടലംഘനം നടത്തുന്ന നേതാക്കളെ അയോഗ്യരാക്കുന്നതുള്‍പ്പെടേയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന് കമ്മീഷന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. ചട്ടലംഘകര്‍ക്കെതിരെ നോട്ടീസ് നല്‍കാനും, ശാസിക്കാനും, ഏറിയാല്‍ പൊലീസില്‍ പരാതി നല്‍കാനും മാത്രമേ അധികാരമുള്ളൂ എന്നും കമ്മീഷന്‍ പറഞ്ഞു. ഇത് മുഖവിലക്കെടുത്ത കോടതി ഇത്തരം വിഷയങ്ങളില്‍ കമ്മീഷനുള്ള അധികാരമെന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…