Kerala

ക്ഷേമനിധി നിബന്ധന ഉത്തരവ് ശരി വെച്ച് സുപ്രീം കോടതി; മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും ശരി വെച്ചു

കേരളത്തിലെ വാണിജ്യ വാഹനങ്ങളുടെ നികുതി അടക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നുളള ചില വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതി തളളി.

കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട്, കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആക്ട് തുടങ്ങിയവയിലെ ചില വകുപ്പുകളും സുപ്രീം കോടതി ശരി വെച്ചു. വാഹന നികുതി അടക്കാന്‍ ക്ഷേമനിധി വിഹിതം അടച്ചതിന്റെ രസീത് ഹാജരാക്കണമെന്ന 2005 ലെ മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും ശരി വെച്ചു.

Meera Hari

Share
Published by
Meera Hari

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

25 mins ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

1 hour ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

1 hour ago