Friday, May 3, 2024
spot_img

അഗ്‌നിപഥ് പദ്ധതി; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കേന്ദ്രസർക്കാർ പദ്ധതിയായ അഗ്‌നിപഥിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൈനിക സേവന പദ്ധിയാണ് അഗ്‌നിപഥ്. അതേസമയം പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയയ്‌ക്കുമെന്ന് വിദ്യാർത്ഥികൾക്ക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്‌ക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. 17.5 വയസുമുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. ഈ പദ്ധതിയിലൂടെ ഊർജ്ജസ്വലതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ രാഷ്ട്രത്തിനായി വാർത്തെടുക്കാൻ സാധിക്കും.

അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരായി നിരവധി പേർ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്‌നിവീരന്മാർക്ക് 10 ശതമാനം ജോലികൾ നീക്കിവയ്‌ക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചിരുന്നു.

Related Articles

Latest Articles