yash kgf supriya
കഴിഞ്ഞദിവസമായിരുന്നു ‘കെ.ജി.എഫ് 2′ പ്രൊമോഷന്‍ ലുലുമാളിൽ നടന്നത്. വേദിയില്‍ യാഷിനോടൊപ്പം തിളങ്ങിയത് നടി ശ്രീനിധിയും സുപ്രിയ മേനോനും ശങ്കര്‍ രാമകൃഷ്ണനുമായിരുന്നു. എന്നാൽ കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിൽ കെ.ജി.എഫ് നായിക ശ്രീനിധിയെ നിര്‍മാതാവ് സുപ്രിയ മോനോൻ അവഗണിച്ചോ എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. വേദിയിലേക്ക് സുപ്രിയ എത്തിയപ്പോള്‍ യാഷിനെ മാത്രമേ സുപ്രിയ ഗൗനിച്ചുള്ളൂ എന്ന രീതിയിലാണ് ചർച്ചകൾ.
ചടങ്ങിൽ വേദിയിലേക്ക് കയറിയ ഉടനെ സുപ്രിയ നടന്‍ യാഷിന് കൈകൊടുത്തു കഴിഞ്ഞാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. പിന്നാലെ ശങ്കർ രാമകൃഷ്ണനും അതുപോലെ ചെയ്തു. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ നടി ശ്രീനിധിയെ പക്ഷേ ഒന്ന് നോക്കാന്‍ പോലും സുപ്രിയയോ ശങ്കറോ തയ്യാറാകാത്തതായാണ് പ്രൊമോഷൻ വീഡിയോയിൽ കാണാനാകുന്നത്.
ഇതോടെ വിമര്‍ശനവുമായി മൂവി ഗ്രൂപ്പുകളില്‍ പലരും എത്തിയിട്ടുണ്ട്. ഒരു നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയതെന്നുള്‍പ്പെടെ പലരും പറയുന്നുണ്ട്. ‘’കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ലുലു മാളില്‍ കെ.ജി.എഫിന്‍റെ പ്രൊമോഷന് എത്തിയ യാഷും, ശ്രിനിധി ഷെട്ടിയും. പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജില്‍ വച്ച് യാഷിന് മാത്രം കൈ കൊടുത്ത് കടന്നു പോകുന്നു. സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രീനിധിയെ അവര്‍ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയില്‍ എത്തിയ ശങ്കര്‍ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന”, എന്നായിരുന്നു മൂവി ഗ്രൂപ്പില്‍ ഒരാൾ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്.
‘ഇവിടെ ശരിക്കും ചെറുതായത് ആരാണ്. അത് ആലോചിച്ചാല്‍ മതി. മര്യാദയുടെ കാര്യത്തിലും മര്യാദകേടിന്‍റെ അങ്ങേ അറ്റത്തിലും മലയാളി ഒരേ പൊളി ആണ്’ എന്നാണ് വേറൊരാളുടെ കമന്‍റ്. ‘സുപ്രിയ ശ്രീനിതിയെ നോക്കാതെ മുന്നോട്ടു നടന്നപ്പോഴുള്ള യാഷിന്‍റെ നോട്ടം ശ്രദ്ധിച്ചിരുന്നുവെന്നും പൃഥ്വിരാജ് ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യാന്‍ സാധ്യത ഇല്ലെ’ന്നുമാണ് മറ്റൊരു കമന്‍റ് വന്നിട്ടുള്ളത്.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…