Cinema

സുപ്രിയ ചെയ്തത് ശെരിയല്ല; യാഷിന് മാത്രം കൈകൊടുത്തു, സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ശ്രീനിധിയെ അവഗണിച്ചത്? സുപ്രിയ മേനോനെതിരെ സോഷ്യൽമീഡിയ

കഴിഞ്ഞദിവസമായിരുന്നു ‘കെ.ജി.എഫ് 2′ പ്രൊമോഷന്‍ ലുലുമാളിൽ നടന്നത്. വേദിയില്‍ യാഷിനോടൊപ്പം തിളങ്ങിയത് നടി ശ്രീനിധിയും സുപ്രിയ മേനോനും ശങ്കര്‍ രാമകൃഷ്ണനുമായിരുന്നു. എന്നാൽ കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിൽ കെ.ജി.എഫ് നായിക ശ്രീനിധിയെ നിര്‍മാതാവ് സുപ്രിയ മോനോൻ അവഗണിച്ചോ എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പുതിയ ച‍ർച്ചകൾ തുടങ്ങിയിരിക്കുകയാണ്. വേദിയിലേക്ക് സുപ്രിയ എത്തിയപ്പോള്‍ യാഷിനെ മാത്രമേ സുപ്രിയ ഗൗനിച്ചുള്ളൂ എന്ന രീതിയിലാണ് ച‍ർച്ചകൾ.

ചടങ്ങിൽ വേദിയിലേക്ക് കയറിയ ഉടനെ സുപ്രിയ നടന്‍ യാഷിന് കൈകൊടുത്തു കഴിഞ്ഞാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. പിന്നാലെ ശങ്കർ‍ രാമകൃഷ്ണനും അതുപോലെ ചെയ്തു. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ നടി ശ്രീനിധിയെ പക്ഷേ ഒന്ന് നോക്കാന്‍ പോലും സുപ്രിയയോ ശങ്കറോ തയ്യാറാകാത്തതായാണ് പ്രൊമോഷൻ വീഡിയോയിൽ കാണാനാകുന്നത്.

ഇതോടെ വിമര്‍ശനവുമായി മൂവി ഗ്രൂപ്പുകളില്‍ പലരും എത്തിയിട്ടുണ്ട്. ഒരു നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയതെന്നുള്‍പ്പെടെ പലരും പറയുന്നുണ്ട്. ‘’കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ലുലു മാളില്‍ കെ.ജി.എഫിന്‍റെ പ്രൊമോഷന് എത്തിയ യാഷും, ശ്രിനിധി ഷെട്ടിയും. പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജില്‍ വച്ച് യാഷിന് മാത്രം കൈ കൊടുത്ത് കടന്നു പോകുന്നു. സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രീനിധിയെ അവര്‍ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയില്‍ എത്തിയ ശങ്കര്‍ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന”, എന്നായിരുന്നു മൂവി ഗ്രൂപ്പില്‍ ഒരാൾ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്.

‘ഇവിടെ ശരിക്കും ചെറുതായത് ആരാണ്. അത് ആലോചിച്ചാല്‍ മതി. മര്യാദയുടെ കാര്യത്തിലും മര്യാദകേടിന്‍റെ അങ്ങേ അറ്റത്തിലും മലയാളി ഒരേ പൊളി ആണ്’ എന്നാണ് വേറൊരാളുടെ കമന്‍റ്. ‘സുപ്രിയ ശ്രീനിതിയെ നോക്കാതെ മുന്നോട്ടു നടന്നപ്പോഴുള്ള യാഷിന്‍റെ നോട്ടം ശ്രദ്ധിച്ചിരുന്നുവെന്നും പൃഥ്വിരാജ് ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യാന്‍ സാധ്യത ഇല്ലെ’ന്നുമാണ് മറ്റൊരു കമന്‍റ് വന്നിട്ടുള്ളത്.

admin

Recent Posts

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

12 mins ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

27 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

50 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

2 hours ago