സൂറത്ത്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തോടെ തുടങ്ങി. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഇന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയുടെ പത്രിക സൂക്ഷ്‌മ പരിശോധനാ ദിവസമായ ഇന്നലെ തള്ളിയിരുന്നു. പിന്നാലെ സ്വതന്ത്രർ അടക്കം മറ്റ് ഏഴ് സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചിരുന്നു. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ചന്ദ്രകാന്ത് ദലാളിനെ വിജയിയായി പ്രഖ്യാപിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്തിരുന്നവരെല്ലാം റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ ഹാജരായി നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിക്കുകയായിരുന്നു. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്‌തിരുന്നവരും ഇത്തരത്തിൽ പിന്തുണ പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരി ഭർത്താവടക്കമുള്ള വിശ്വസ്തരാണ് നാമനിർദ്ദേശ പത്രികയിലെ ഒപ്പ് വ്യാജമെന്ന് അറിയിച്ച് രംഗത്ത് വന്നത്. തുടർന്ന് ബിജെപി സ്ഥാനാർത്ഥി ഒഴികെ മറ്റെല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു.
ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പാർട്ടിയുടെ ഉരുക്ക് കോട്ടയാണ്. 1989 മുതൽ തുടർച്ചയായി 9 തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്നത് ബിജെപി സ്ഥാനാർത്ഥികളാണ്. കോൺഗ്രസ് ഇവിടെ ഏറ്റവും അവസാനം വിജയിച്ചത് 1984 ലാണ്. 2019 ൽ ബിജെപി സ്ഥാനാർത്ഥി 74 % വോട്ട് നേടി വിജയിച്ച മണ്ഡലമാണ്. 2014 ൽ 76% വോട്ട് നേടിയിരുന്നു. പാർട്ടിയുടെ ഈ ഉരുക്ക് കോട്ടയിലാണ് ഇത്തവണ മുകേഷ് ദലാൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു തവണയും ബിജെപിയുടെ ദർശന വിക്രം ജർദോഷ് ആയിരുന്നു വിജയി. ഏപ്രിൽ 22 നാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…