Kerala

‘യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരല്ല, തുറന്നുകാണിച്ചത് ഭരണപരാജയം’; കേരളാ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

എന്നാല്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു.

കൂടാതെ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

”ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പോലീസില്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്”- സുരേന്ദ്രന്‍ പറഞ്ഞു.

‘കോവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിതെന്നും സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണെന്നും സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

B4 Admin

Recent Posts

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

4 minutes ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

1 hour ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

1 hour ago

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

15 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

15 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

15 hours ago