General

ജനാധിപത്യത്തില്‍ ഹൃദയവികാരത്തിന് പുല്ലുവില, അവസരം തങ്ങൾക്കും വരും; ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂര്‍: ശബരിമല പ്രചാരണ വിഷയമാക്കിയതിൽ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. തന്‍റെ ഹൃദയവികാരമാണ് പങ്കുവെച്ചത്. ജനാധിപത്യത്തിൽ ഹൃദയവികാരത്തിന് പുല്ലുവിലയാണെന്ന് അത് എനിക്ക് മനസിലാക്കി തന്നു. തത്കാലത്തേക്ക് മറ്റുള്ളവർ പറഞ്ഞത് ശിരസാ വഹിക്കുന്നു. അവസരം തങ്ങൾക്കും വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25 – വാർഷികം തൃശൂർ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുന്നതിനിടയിലാണ് താരം പ്രതികരിച്ചത്.

തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. തന്‍റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവനും അലയടിപ്പിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

ഇതിന് പിന്നാലെ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു. ജില്ലാ കളക്ടറുടെ നോട്ടീസിന് പിന്നീട് സുരേഷ് ഗോപി മറുപടി നൽകി. ചട്ടം ലംഘിച്ചിട്ടില്ലെന്നും ദൈവത്തിന്‍റെ പേരോ മത ചിന്ഹങ്ങളോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം.

Anandhu Ajitha

Recent Posts

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

1 minute ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

2 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

2 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

2 hours ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

2 hours ago

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

2 hours ago