ദില്ലി: കേന്ദ്രമന്ത്രിയായി സുരേഷ്‌ഗോപി ചുമതലയേറ്റു. ക്യാബിനറ്റ് മന്ത്രി ഹർദ്ദീപ് സിംഗ് പുരിയോടൊപ്പമാണ് പെട്രോളിയം മന്ത്രാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റത്. തുടർന്ന് ടൂറിസം മന്ത്രാലയത്തിലും അദ്ദേഹം ചുമതലയേറ്റു. കേരളത്തിനായി പെട്രോളിയം ടൂറിസം വകുപ്പുകളിൽ സാധ്യമായതെല്ലാം ചെയ്യും. കാര്യങ്ങൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ ടൂറിസം മേഖലയിൽ കേരളത്തിന് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് മുന്നേ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും നിർദ്ദേശങ്ങക്കനുസരിച്ച് പ്രവർത്തിക്കുമെന്നും കേരളത്തിന്റെ വികസനത്തിനായി തനിക്ക് ലഭിച്ച സ്ഥാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ തിരക്കുകളിലേക്ക് കടന്നയുടൻ അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തുന്നുണ്ട്. കോഴിക്കോടെത്തി തളി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ കണ്ണൂരിലേക്ക് ട്രെയിൻമാർഗ്ഗം പോകും. പയ്യാമ്പലം ബീച്ചും മാരാർജി സ്മാരകവും സന്ദർശിക്കും. തുടർന്ന് ഇ കെ നായനാരുടെ വീടും സന്ദർശിക്കുമെന്ന് സൂചനയുണ്ട്.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…