Kerala

സുരേഷ്‌ഗോപിയുടെ ഇടപെടൽ വലിയ ആശ്വാസമെന്ന് സമരം ചെയ്യുന്ന ആശമാർ; സംസ്ഥാന ആരോഗ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല; ഇന്ന് രാവിലെയും ആറ്റുകാലിലേക്കുള്ള യാത്രാമദ്ധ്യേ സുരേഷ്‌ഗോപി സമരപ്പന്തലിലെത്തി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടൽ വലിയ ആശ്വാസമെന്ന് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. സംസ്ഥാന ആരോഗ്യമന്ത്രി സമരക്കാരോട് കാട്ടുന്നത് കൊടും ക്രൂരതയാണെന്നും തിരിഞ്ഞു നോക്കാനുള്ള മനസ്സ് കാട്ടിയില്ലെന്നും സമരക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 31 ദിവസം നീണ്ട സമരത്തിനിടയിൽ സുരേഷ്‌ഗോപി പലതവണ സമരപ്പന്തലിൽ എത്തി. പോലീസ് പന്തൽ പൊളിക്കുകയും ടാർപ്പോളിൻ നീക്കുകയും ചെയ്തപ്പോൾ അദ്ദേഹം സമരക്കാർക്ക് കുടയും റെയിൻ കോട്ടും വാങ്ങി നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് സമരക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്തുകയും ചെയ്‌തിരുന്നു. അതിന്റെ ഭാഗമായി ഇൻസെന്റീവ് തുക വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള യാത്രാ മദ്ധ്യേ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വീണ്ടും സമരപ്പന്തലിൽ എത്തി ആശാപ്രവർത്തകരെ അഭിവാദ്യം ചെയ്‌തിരുന്നു. പൊങ്കാലകിറ്റ് അടക്കം എത്തിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് അദ്ദേഹം ആറ്റുകാൽ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ പേരിൽ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാനായി പോയി. അവിടെ അദ്ദേഹം ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പി.

സമരക്കാരോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സുരേഷ്‌ഗോപിയുടെ സന്ദർശനം സമരക്കാരിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്നത്. ആശാ പ്രവർത്തകരുടെ ഓണറേറിയം തുകയിനത്തിൽ കേന്ദ്രം കുടിശ്ശികയൊന്നും വരുത്തിയിട്ടില്ലെന്നും എല്ലാം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. മുമ്പ് അനുവദിച്ച തുകയുടെ കണക്കുകൾ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതോടെ കേന്ദ്രം കുടിശ്ശിക വരുത്തിയെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പൊളിഞ്ഞു. സംസ്ഥാനം കേന്ദ്രഫണ്ട് വകമാറ്റിയെന്നും ഇതോടെ വ്യക്തമാക്കുകയാണ്.

Kumar Samyogee

Recent Posts

“പ്രതികൾക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രം ! സമൂഹത്തിന് തെറ്റായ സന്ദേശം നൽകും”-നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂട്ടർ അജകുമാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…

1 hour ago

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

3 hours ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

3 hours ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

3 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

4 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

4 hours ago