India

ഇനി കുറ്റവാളികൾക്ക് രക്ഷയില്ല: ഉത്തർപ്രദേശിൽ വീണ്ടും ബലാത്സംഗ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊലീസ് തകർത്തു

ലക്‌നൗ: കുറ്റവാളികൾളെ വീണ്ടും വേട്ടയാടി പിടിക്കാൻ ഉത്തർപ്രദേശ് പൊലീസ്. വീണ്ടും ബലാത്സംഗ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർപ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് സംഭവം.

ബലാത്സംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാനാണ് ഇവരുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇതിനു പിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പോലീസ് ബുള്‍ഡോസറുമായി പ്രതികളുടെ വീട് തകർത്തത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് ആറുദിവസം മുമ്പാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുപ്രകാരം ഗ്രാമമുഖ്യന്റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് തന്റെ മകളെ ബലാത്സംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നെന്നും ഇവർ പരാതി നൽകി.

വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകയറിയാണ് പ്രതികൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ പിതാവായ ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിച്ചു. എന്നാൽ, ഗ്രാമമുഖ്യനും മക്കൾക്ക് അനുകൂലമായ നിലപാട് എടുത്തതോടെയാണ് കേസ് പൊലീസിന് മുന്നിൽ എത്തിയത്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

16 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

20 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

21 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago