Spirituality

നിങ്ങളെ കടബാധ്യതകൾ അലട്ടുന്നുണ്ടോ? ? പരിഹാരമായി ഈ മാർഗങ്ങൾ ചെയ്തോളൂ!

ജാതകത്തിൽ ലഗ്നമാണ് പരമ പ്രധാനം. ലഗ്നം ഒന്നാം ഭാവമാണ് അതിനടുത്ത ഭാവം ധനസ്ഥാനം. ഈ ക്രമത്തിൽ ആറാം ഭാവം ഋണ (കടം ), രോഗ ശത്രു സ്ഥാനമാണ് ആറാം ഭാവവും ആറാം അധിപതിയും അതിനോടു ചേർന്ന ഗ്രഹങ്ങളും വീക്ഷിക്കുന്ന ഗ്രഹങ്ങളും ഒരാൾക്ക് കടബാദ്ധ്യതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കും. മിക്കവർക്കും ഏതെങ്കിലും തരത്തിൽ കടബാദ്ധ്യത ഉണ്ടാകും. എന്നാൽ ജാതക ബലമുള്ളവർ ഏതെങ്കിലും തരത്തിൽ കടങ്ങളിൽ നിന്ന് മുക്തരാവുന്നു. മറ്റു ചിലർ ജീവിതാവസാനം വരെ കടം മൂലം കഷ്ടപ്പെടുന്നു. ചിലർ കടബാദ്ധ്യതകളാൽ വീർപ്പുമുട്ടി ചില തെറ്റായ മാർഗങ്ങൾ സ്വീകരിച്ച് ജീവിതം തന്നെ അവസാനിപ്പിക്കും. ചിലർ വീടും സ്വത്തും വിറ്റ് തെരുവിലാകും. പൊതുവെ ജാതകത്തിൽ രണ്ടാം ഭാവം, അഞ്ചാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നിവിടങ്ങൾ ബലം നേടിയതാണെങ്കിൽ കടഭാരം ഉണ്ടാവില്ല. ഉണ്ടായാലും വലിയ ബുദ്ധിമുട്ടും ദോഷങ്ങളുമുണ്ടാക്കുകയില്ല. ഏതെങ്കിലും ഒരു വിധത്തിൽ പണം വന്ന് കടങ്ങൾ അടഞ്ഞു കൊണ്ടിരിക്കും.

അതേസമയം ധനസ്ഥാനമായ രണ്ടാം ഭാവത്തിൽ നീചഗ്രഹമുണ്ടെങ്കിലും 6, 8, 12 എന്നീ ഭാവഗ്രഹങ്ങളുണ്ടെങ്കിലും കടബാദ്ധ്യതകൾ ഉണ്ടാവും. വ്യാഴം നീചനായി അല്ലെങ്കിൽ 6, 8, 12 ഭാവങ്ങളിൽ മറഞ്ഞാലും സാമ്പത്തിക സ്ഥിതി മോശമാവും ശനി, ചൊവ്വ, അല്ലെങ്കിൽ ശനി , കേതു ചേർച്ചയുള്ള ജാതകങ്ങളും കടം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കും. മിക്കവാറും നല്ല രീതിയിൽ പൊയ്കൊണ്ടിരുന്ന ജീവിതത്തിൽ പെട്ടെന്നുള്ള വീഴ്ച, ധനനഷ്ടം, സ്വത്ത് നഷ്ടപ്പെടൽ എന്നിവയുണ്ടാവുന്നതിന് അതാത് കാലത്തെ ദശകങ്ങളാണ് കാരണം. 6, 8, 12 ഭാവസംബന്ധിയായ ദശാ ബുദ്ധികളിൽ കടബാദ്ധ്യതകൾ കൂടും.

രണ്ടാം അധിപതിയോടൊപ്പം ചേരുമ്പോൾ ശുഭ ചെലവുകൾ കുടുംബ ചെലവുകൾ, നേത്ര സംബദ്ധമായ ചികിത്സാ ചെലവുകൾ എന്നിവയുണ്ടാകുന്നു.

മൂന്നാം ഭാവിധിപനൊപ്പം ചേരുമ്പോൾ ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരാൽ ദുർവ്യയം ഉണ്ടാകുന്നു

നാലാം ഭാവാധിപനൊപ്പം ചേരുമ്പോൾ ഭൂമി, വീട്, കൃഷി, അമ്മ, വിദ്യാഭ്യാസം. എന്നിവയാൽ കടമുണ്ടാകുന്നു.

അഞ്ചാം ഭാവാധിപനൊപ്പം ചേരുമ്പോൾ ശുഭ ചെലവു കാരണം കടമുണ്ടാകുന്നു.

ആറാം അധിപതി ലഗ്നാധിപതി ലഗ്നത്തോടൊപ്പം ചേരുമ്പോൾ ദുർവ്യയവും ആരോഗ്യ പ്രശ്നങ്ങളും തെറ്റായ സമീപനം കാരണവും കടബാദ്ധ്യതകൾ ഉണ്ടാവുന്നു.

ഏഴാം ഭാവാധിപനൊപ്പം ചേരുമ്പോൾ കേസുകൾ അപകടങ്ങൾ മൂലവും സുഹൃത്തുക്കൾ ഭാര്യ എന്നിവരാലും കടക്കാരനാവുന്നു.

എട്ടാം ഭാവാധിപനുമായി ചേരുമ്പോൾ അപ്രതീക്ഷിതമായ ചെലവുകളാൽ കടങ്ങളുണ്ടാവുന്നു. ഒമ്പതാം ഭാവാധിപനുമായി ചേരുമ്പോൾ തൊഴിൽ, കച്ചവടം കാരണം കടമുണ്ടാവുന്നു.

കടങ്ങൾ അകലാൻ പലതരം പരിഹാര വിധികളുണ്ട്.

അശ്വതി, അനിഴം നാളുകളിൽ കടം വാങ്ങിയ തുകയുടെ ഒരു പങ്ക് കൊടുത്താൽ കടഭാരം പടിപടിയായി കുറയും. ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയിൽ കടം തിരിച്ചു കൊടുത്താൽ കട പ്രശ്നങ്ങൾ മാറുന്നതാണ് .

ഞായറാഴ്ച വരുന്ന ചതുർഥി തിഥി ദിവസവും ശനിയാഴ്ചത്തെ ചതുർഥി തിഥിയും ഗുളിക കാലത്തും കടം വാങ്ങിച്ച തുകയുടെ ഒരു പങ്ക് കൊടുത്താൽ കടം പെട്ടന്ന് തീരും.

മൈത്ര മുഹൂർത്തം ( മലയാള മാസത്തിൽ ഏറ്റവും കൂടിയത് മൂന്ന് ദിവസം വരുന്നത് ) എന്ന് പറയുന്ന അശ്വതി നക്ഷത്ര ദിവസം മേടലഗ്നം നടക്കുമ്പോഴും അനിഴം നക്ഷത്രത്തിൽ വൃശ്ചിക ലഗ്നം നടക്കുമ്പോഴും ആരിൽ നിന്നും കടം വാങ്ങിയോ അയാൾക്ക് അസലിന്റെ ഒരു ചെറിയ ഭാഗം കൊടുത്താൽ ആ മുഹൂർത്ത സവിശേഷത കാരണം കടങ്ങൾ പെട്ടെന്ന് തീരും.

നിത്യവും ഭക്തിപൂർവവും വിശ്വാസത്തോടെയും സുബ്രഹ്മണ്യനെ ധ്യാനിച്ച് സ്കന്ദഷഷ്ഠി തിഥി ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വെച്ച് സ്കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ കടബാധ്യതകൾക്ക് നിവാരണം ലഭിക്കും.

(കടപ്പാട് )

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

53 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago