Entertainment

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് സന്തോഷവാർത്ത! സൂര്യ – മുരുഗദോസ് കോമ്പോ വീണ്ടും വരുന്നു; ഗജനിയ്ക്ക് രണ്ടാം ഭാഗം വരുന്നു…

തെന്നിന്ത്യൻ സിനിമ ആസ്വാദകർ ഒന്നടങ്കം സ്വീകരിച്ച തമിഴ് ചിത്രമാണ് സൂര്യ നായകനായി എത്തിയ ഗജനി. സൂര്യയുടെ കരിയറില്‍ വന്‍ വഴിത്തിരിവിന് കാരണമായ ചിത്രം കൂടിയായിരുന്നു ഗജനി. അസിന്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. അതും വന്‍ വിജയമായിരുന്നു.

ഇപ്പോഴിതാ ഗജനി ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എ ആര്‍ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇത് മൂന്നാം തവണയാണ് സൂര്യ – മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്. ‘ഏഴാം അറിവ്’ എന്ന ചിത്രവും മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ഈ ചിത്രവും വലിയ വിജയമാണ് സമ്മാനിച്ചത്. എന്ത് തന്നെ ആയാലും ഈ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

2005-ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രമായിരുന്നു ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തില്‍ അസിനും നയന്‍താരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ നയന്‍താര സിനിമയുടെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായി എത്തിയത്.

എന്നാൽ, കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഒടുവില്‍ അഭിനയിച്ചത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും സൂര്യ അര്‍ഹനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ആണ് സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യക്ക് ലഭിച്ചത്.

admin

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

5 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

39 mins ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

45 mins ago