സഞ്ജു സാംസൺ
വിശാഖപട്ടണം∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് ‘ഗോൾഡൻ ഡക്കായി’ മടങ്ങിയതിനു പിന്നാലെ ട്വിറ്ററിൽ ട്രെന്‍ഡിങ്ങായി സഞ്ജു സാംസൺ. സൂര്യകുമാർ യാദവിനെപ്പോലുള്ള താരങ്ങള്‍ക്ക് നിരാശപ്പെടുത്തിയിട്ടും ആവർത്തിച്ച് അവസരങ്ങൾ നൽകുമ്പോൾ മറുവശത്ത് അർഹതയുണ്ടായിട്ടും ബിസിസിഐ സഞ്ജുവിനെ ഒഴിവാക്കുകയാണെന്നുമാണ് ആരാധകരുടെ ആരോപണം. സഞ്ജുവിനെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന അപേക്ഷയുമായി ട്വിറ്ററിൽ നിരവധി പേരാണു മുന്നോട്ട് വന്നിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ആകുകയായിരുന്നു. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിലും സൂര്യകുമാർ യാദവിന് റണ്ണൊന്നും നേടാൻ സാധിച്ചില്ല.
ഏകദിന ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യർ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റു പുറത്തായപ്പോൾ സഞ്ജു സാംസണെ പകരക്കാരനായി ടീമിലെടുത്തേക്കുമെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ശ്രേയസിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. നിലവിലെ ടീമുമായി മുന്നോട്ടു പോകാനായിരുന്നു ബോർഡിന്റെ തീരുമാനം.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…