സഞ്ജുവിന്റെ ജഴ്സി ധരിച്ച് സൂര്യകുമാർ മത്സരത്തിനിടെ
ബാർബഡോസ് :ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. യുവതാരം ഇഷാൻ കിഷനാണ് ആദ്യ മത്സരത്തിൽ വിക്കറ്റ് കാത്തത്. ലഭിച്ച അവസരം മുതലാക്കി ഓപ്പണറായി ഇറങ്ങിയ താരം 46 പന്തുകളിൽനിന്ന് 52 റണ്‍സെടുത്ത് തന്റെ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ അടുത്ത ഏകദിനത്തിലും വിക്കറ്റിനു പിന്നിൽ ഇഷാൻ കിഷനു തന്നെ അവസരം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം സഞ്ജു കളിക്കാൻ ഇറക്കിയില്ലെങ്കിലും ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ ജഴ്സി ധരിച്ചാണ് സൂര്യകുമാർ യാദവ് കളത്തിലിറങ്ങിയത്.
പുതിയ ജഴ്സിയിൽ ഫോട്ടോഷൂട്ട് നടത്തിയ ശേഷം തനിക്കു ലഭിച്ച ജഴ്സി ധരിക്കാൻ പ്രശ്നങ്ങളുണ്ടെന്ന് സൂര്യകുമാർ യാദവ് ഇന്ത്യന്‍ ടീമിനെ അറിയിച്ചിരുന്നു. ജഴ്സിയുടെ വലുപ്പത്തിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു താരത്തിന്റെ പരാതി. ലാർജ് സൈസിനു പകരം മീഡിയം ജഴ്സിയാണ് സൂര്യകുമാർ യാദവിനു ലഭിച്ചതെന്നാണു വിവരം. താരങ്ങൾ ജഴ്സിക്കു പിന്നിലെ പേരുകൾ മറച്ചുവയ്ക്കരുതെന്ന് ചട്ടമുണ്ട്. ഇതോടെ സഞ്ജുവിന്റെ ജഴ്സിയിട്ട് താരം കളിക്കാനിറങ്ങുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷമേ സൂര്യകുമാർ യാദവിനു പുതിയ ജഴ്സി ലഭിക്കുകയുള്ളൂ. ടീമിലെ മറ്റു താരങ്ങളും ജഴ്സിയെക്കുറിച്ചു പരാതി പറഞ്ഞിട്ടുണ്ട്. ഇവർക്കും പുതിയ ജഴ്സി നൽകും.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…