Suryatilaka Charti Ramlala; Devotees get darshan in Ayodhya on Ram Navami
അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള അയോദ്ധ്യപുരിയിലെ ആദ്യ ശ്രീരാമനവമി അപൂര്‍വ്വാനുഭവമായി. രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ആയിരക്കണക്കിന് ഭക്തരുടെ നാമജപങ്ങളോടെ നടന്നു. വിശിഷ്ട ദിവസമായ ഇന്നത്തെ സൂര്യ കിരണങ്ങള്‍ രാംലല്ലയുടെ നെറ്റിയില്‍ 75 മില്ലിമീറ്റര്‍ നീളത്തിലുള്ള തിലകമായി മാറിയ അപൂര്‍വ്വ നിമിഷങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്നു. ഉച്ചയ്ക്ക് 12.15നായിരുന്നു ഈ മുഹൂര്‍ത്തം.
രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കടുത്ത വെയിലിനെ മറികടന്ന് ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി പ്രദേശത്ത് എല്ലായിടത്തും ചുവന്ന പരവതാനി വിരിച്ചിരുന്നു. തേദി ബസാർ മുതൽ നയാഘട്ട് വരെയുള്ള 29 സ്ഥലങ്ങളിൽ അധികൃതർ ഹെൽപ്പ് ബൂത്തുകൾ സ്ഥാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട 12 ഇടങ്ങളിലായി ഹെൽത്ത് സെന്ററുകളും തുടങ്ങിയിരുന്നു.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഒമ്പത് സോണുകളായാണ് തിരിച്ചിച്ചത്. 560ഓളം സിസിടിവി ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിച്ചു. സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി 11 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്‌പെക്ടർമാർ, 400 സബ് ഇൻസ്‌പെക്ടർമാർ, വനിതാ സബ് ഇൻസ്‌പെക്ടർമാർ, 1305 കോൺസ്റ്റബിൾമാർ, 270 വനിതാ കോൺസ്റ്റബിൾമാർ എന്നിവരെയാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ എസ്ഡിആർഎഫിന്റെ ഒരു ടീമിനും എടിഎസിന്റെ ഒരു ടീമിനും സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…