Kerala

ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്, ഭീതിയിൽ നാട്ടുകാർ!

ഇടുക്കി: ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം. ഇടുക്കി പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷം, കാൽപ്പാട് പുലിയുടേതാകാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എൻഎംആർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. കുറച്ച് നാളുകൾക്ക് മുൻപ് സമാനമായ രീതിയിൽ പുളിയന്മല താജ് എസ്റ്റേറ്റിലെ തൊഴിലാളികളും പുലിയെ കണ്ടെന്ന് അറിയിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരായതോടെ പുളിയന്മല മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം തുടരുക. കൂടാതെ, പുലിയെ പിടികൂടുന്നതിന് ആവശ്യമായ മുൻകരുതലുകളും വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യജീവി ശല്യം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

anaswara baburaj

Recent Posts

ചട്ടങ്ങൾ കാറ്റിൽ പറത്തി ഇടത് സംഘടനാ നേതാവ് തട്ടിയത് ലക്ഷങ്ങൾ!! | TATWAMAYI EXCLUSIVE

സാമ്പത്തിക പ്രതിസന്ധിയും നിയമവും ചട്ടങ്ങളും സഖാക്കൾക്ക് ബാധകമല്ലേ?? #kerala #communist #leavesuurender #kgoa

2 hours ago

വനംവകുപ്പിനെതിരേ വാര്‍ത്തനല്‍കിയതിന് മാദ്ധ്യമപ്രവര്‍ത്തകന് പോലീസ് മ-ര്‍-ദ്ദ-നം |EDIT OR REAL|

മാദ്ധ്യമപ്രവര്‍ത്തകനായ റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് മ-ര്‍-ദ്ദി-ച്ചെ-ന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെടുന്നു.…

2 hours ago

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

3 hours ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

3 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

3 hours ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

4 hours ago