കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. യാത്രക്കാരൻ കടത്തിയ സ്വർണ്ണ ക്യാപ്‌സ്യൂളുകൾ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി.
ജൂലൈ 26 ന് വിമാനത്താവളത്തിൽ എത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ വെച്ച് സ്വർണം കടത്തി. ഇത് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം കൈക്കലാക്കി എന്നാണ് പരാതി.
കരിപ്പൂർ വിമാനത്താവളത്തിലൂടെ അടുത്തിടെ സ്വർണക്കടത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിഭാഗം പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സമീപകാലത്ത് കരിപ്പൂരിൽ നടന്ന സ്വർണവേട്ടകളിൽ ശ്രദ്ധേയമായ ഒരു സംഭവമാണ് ഇത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…