India

എൻ.വി.രമണയുടെ പിൻഗാമി; സുപ്രീംകോടതിയുടെ നാല്പത്തിയൊമ്പതാമത് ചീഫ് ജസ്റ്റീസായി യു യു ലളിത്

ദില്ലി: സുപ്രീംകോടതിയുടെ നാല്പത്തിയൊമ്പതാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര സർക്കാരിനാണ് ജസ്റ്റിസ് യു.യു.ലളിതിനെ തന്റെ പിൻഗാമിയാക്കാമെന്ന ശുപാർശ ചീഫ് ജസ്റ്റീസ് കൈമാറിയത്. ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസ് എൻ.വി.രമണയോട് നിർദേശം ചോദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വിരമിച്ചാല്‍ സുപ്രീംകോടതിയിൽ സീനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജഡ്ജി ജസ്റ്റിസ് യു.യു. ലളിതാണ്. 2022 നവംബര്‍ 8 വരെ ജസ്റ്റിസ് യു.യു.ലളിതിന് കാലാവധിയുണ്ട്. നിയമിക്കപ്പെട്ടാൽ മൂന്ന് മാസം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാനാകും. നിയമിക്കപ്പെട്ടാൽ, സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഇതിനു മുമ്പ് 2 ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും. വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാവും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ഉണ്ടാകുക.

admin

Recent Posts

മോദിയുടെ സത്യപ്രതിജ്ഞയും പാകിസ്ഥാന്റെ തോൽവിയും ! ഞായറാഴ്ച ഇന്ത്യക്കാർക്കുണ്ടായത് ഇരട്ട സന്തോഷമെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ്…

34 mins ago

പണിയെടുത്തിട്ടും മുഴുവൻ പ്രതിഫലം തന്നില്ല ! സംവിധായകൻ രതീഷ് പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ ; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം…

50 mins ago

വകുപ്പുകൾ ആർക്ക് ? കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്! നൂറു ദിന കർമ്മ പരിപാടികൾ മുഖ്യ അജണ്ട!!

ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ…

1 hour ago

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

1 hour ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

2 hours ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

2 hours ago