Kerala

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു;ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിലും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിലും വൈരുദ്ധ്യം

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായതിലെ ദുരൂഹതയും സംശയങ്ങളും വർധിക്കുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ്‌ വിട്ടു പോയപ്പോൾ എത്തിച്ചത് കോൺസുൽ ജനറലിന്റെ സഹായത്തോടെ ആണെന്ന് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. ബാഗേജ്‌ മറന്നു പോയിട്ടിലെന്നായിരുന്നു നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിക്ക് എതിരായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിക്കും വെളിപ്പെടുത്തലിനും പിന്നാലെ ആണ് സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നത്. കാണാതായ ബാഗേജ്‌ വഴിയുള്ള കറൻസി കടത്തും ക്ലിഫ് ഹൗസിലേക്ക് വന്ന ബിരിയാണി ചെമ്പും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കി. പക്ഷെ ആ ആരോപണങ്ങളെ ഖണ്ഡിച്ചാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. സ്വപ്നയുടെ ആരോപണം പൂർണമായും തള്ളിയ മുഖ്യമന്ത്രി 2016ൽ തന്റെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ മറന്നിട്ടില്ല എന്നാണ് നിയമസഭയെ അറിയിച്ചത്

admin

Recent Posts

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

4 hours ago

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…

4 hours ago