ഇസ്ലാമിക മത പ്രഭാഷകന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗം പുറത്ത്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. ഇയാളെ കണ്ടാല്‍ ചെറിയ കുട്ടിയെന്ന് തോന്നുമെങ്കില്‍ 27 വയസുള്ള ഒരു യുവാവ് ഇദ്ദേഹം
ഇസ്ലാമിക മതപ്രഭാഷകര്‍ നടത്തുന്ന പലരീതിയിലുള്ള അബദ്ധജടിലമായ പ്രസംഗങ്ങള്‍, നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആയിട്ടുണ്ട്. ‘ജ്യൂസ് ജൂതന്‍മ്മാര്‍ ഉണ്ടാക്കിയതാണ്’ എന്നു പറഞ്ഞ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം തൊട്ട് സംഗീതം ഹറാമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരിയെവരെ സോഷ്യല്‍ മീഡിയ ‘എയറില്‍’ നിര്‍ത്തുകയുണ്ടായി. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദം ഇതിനെയെല്ലാം കവച്ച് വെക്കുന്നതാണ്. ഉസ്താദ് സ്വാലിഹ് ബത്തേരി എന്നു പറയുന്ന കണ്ടാൽ പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന 27 വയസ്സുള്ള പ്രഭാഷകനാണ് അങ്ങേയറ്റവും സ്ത്രീവിരുദ്ധവും അശ്ളീലവും നിറഞ്ഞ പ്രഭാഷണത്തിന്റെ പേരില്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് വിധേയമാകുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വാലിഹിത്തിന്റെ ഒരു വിവാദ പ്രസംഗം പുറത്തുവന്നത്. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ വെള്ളപൂശിയാണ് ഇദേഹം സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയത്. കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരെയും കോടതിക്കെതിരെയും ഇയാള്‍ പ്രസംഗത്തില്‍ വ്യാജപ്രചരണം നടത്തുന്നുണ്ട്. സൗമ്യവധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്‌ആക്ഷേപിക്കുകയാണ് ഈ മതപ്രഭാഷകന്‍ ചെയ്തിരിക്കുന്നത്.
സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു?, ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. രാത്രി ഒന്‍പത് കഴിഞ്ഞ് വെളിയില്‍ ഇറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്ന ചാപ്പയടിയാണ് ഇയാള്‍ നടത്തിയതെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വയനാട് സ്വദേശിയായ ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അത് ഇത് ഒരു വിവരക്കേട് എന്ന നിലയില്‍ കാണാന്‍ കഴിയില്ലെന്നാണ്, ശാസ്ത്ര പ്രചാരകരും സ്വതന്ത്രചിന്തകരുമായ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. മനസ്സിലെ മതവിഷം അടിച്ചു കയറ്റിയതുകൊണ്ടാണ് രാത്രി സഞ്ചരിക്കുന്ന സ്ത്രീകള്‍ എല്ലാം വേശ്യകള്‍ ആണെന്ന ചിന്ത ഈ പ്രഭാഷകന് ഉണ്ടായത്. ഇത് മതമൗലികവാദം കേരളത്തിലെ ഒരു വിഭാഗത്തില്‍ എങ്ങനെ പിടിമുറുക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ്. ഇത്തരം വെറുപ്പ് പ്രഭാഷണങ്ങള്‍ നടത്തിയവരാണ് പിന്നീട് ഐ.എസ് റിക്രൂട്ട്മെന്റിലേക്കും ജിഹാദിയിസത്തിലേക്കും വഴിമാറുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
പെണ്ണെന്നു പറഞ്ഞാൽ നിങ്ങളുടെ കൃഷിയിടമാണ് എന്ന് പഠിപ്പിക്കുന്ന സമുദായത്തിൽ നിന്നുള്ള ഒരാൾ , രാത്രി 9 മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണ് എന്ന് വിളിച്ചു കൂവുന്നതിൽ ഞാൻ വലിയ അത്ഭുതം കാണുന്നില്ല. ഇന്നും സ്ത്രീയെ കറുത്ത ചാക്കിനുള്ളിൽ ശ്വാസം പോലും കിട്ടാതെ തളച്ചിട്ടുന്ന , പുരുഷ മേധാവിത്വത്തിന്റെ അടിച്ചമർത്തലുകളിൽ നിശബ്ദമായി പോകുന്ന സ്ത്രീ ശബ്ദങ്ങളെ സഹതാപത്തോടെ മാത്രമേ നോക്കി കാണാനാകൂ.
ഇവരുടെ മറ്റു ചില സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇങ്ങനെയാണ്
“അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്”(സുറ: 4: 34 )
പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു` (4:34).
പുരുഷന്മാർക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട് (2:228).
സ്ത്രീകളെ അടിമകളാക്കാം, പുരുഷന്മാർക്ക് വേണമെങ്കില് രണ്ടോ, മൂന്നൊ, നാലോ സ്ത്രീകളെ വിവാഹം കഴിക്കാം, അന്യ മതവിശ്വാസികളുടെ മാതാക്കളെയും അവരുടെ ഭാര്യമാരെയും പെണ്മക്കളെയും അടിമകളാക്കാം! അടിമസ്ത്രീകളുമായി ലൈംഗിക ബന്ധമാകാം! വേശ്വാവൃത്തിക്കു മടിക്കുന്ന അടിമസ്ത്രീകളെകൊണ്ട്നിർബന്ധിച്ചു വേശ്യാവൃത്തി ചെയ്യിപ്പിച്ചാലും കുഴപ്പമില്ല!(24:33),
പ്രാകൃത രീതികളെ പിന്തുടരുകയും സ്ത്രീ വിരുദ്ധത പടർത്തുകയും ചെയ്യുന്ന നിയമങ്ങൾ നിങ്ങൾക്ക് മറ്റെവിടെയും കാണാനാകില്ല.
ഗോവിന്ദചാമിയെ ന്യായീകരിക്കാൻ ഒരു മാതിരി മനുഷ്യത്വമുള്ള ആർക്കും പറ്റില്ല. ഇതിനെതിരെ കേരളത്തിലെ ഫെമിനിച്ചികൾ ഇതേവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല
പെണ്ണിനെ മുറിയില്‍ പൂട്ടീയിട്ട് ദിവ്യപ്രേമമാണെന്ന് പറഞ്ഞവര് ഇതിനും ന്യായീകരണവുമായി വരും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…