തിരുവനന്തപുരം- നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമ്മേളനം ശ്രീ നാരായണഗുരുദേവന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നു പ്രസംഗിച്ചിട്ടുണ്ടെന്ന് കുളത്തൂര്‍ അദ്വൈതമഠത്തിലെ സ്വാമി ചിദാനന്ദപുരിയുടെ വിശദീകരണം. മുമ്പു വായിച്ചതിന്‍റെ ഓര്‍മ്മയില്‍ നിന്നാണ് അത്തരം ഭാഷണം വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് സമ്മേളനത്തില്‍ ഗുരുദേവന്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സ്വാമി ചിദാനന്ദപുരിയുടെ വിശദീകരണം.
ബാംഗളൂരില്‍ വെച്ചുനടത്തിയ ഒരു പ്രഭാഷണത്തിലെ ഈ പ്രതിപാദനം ഈ അടുത്തകാലത്ത് വിവാദമായപ്പോള്‍ ഏത് ഓര്‍മ്മയില്‍ നിന്നാണ് അപ്രകാരം പറഞ്ഞിട്ടുണ്ടാവുക എന്നു പരിശോധിച്ചു. ഗീതാനന്ദ സ്വാമികളുടെ ‘ഭഗവാന്‍ ശ്രീനാരായണഗുരു’ എന്ന ഗ്രന്ഥത്തിന്‍റെ 126-127 പുറങ്ങളില്‍ പ്രസ്തുതവിഷയം വിസ്തൃതമായി പ്രതിപാദിക്കപ്പെട്ടതു കാണുകയുണ്ടായി. ആ ഗ്രന്ഥത്തെ ഉത്തമവിശ്വാസത്തോടെ സ്വീകരിച്ച സ്മൃതിയില്‍ നിന്നായിരിക്കും അത്തരം പ്രതിപാദനം വന്നിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…