തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ കുരുക്കിലാക്കി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി. ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് എന്‍ഫോഴ്മെന്‍റിന് സ്വപ്ന നല്‍കിയ മൊഴി പുറത്ത്. സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.
2017 ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍സുല്‍ ജനറലും ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. “എന്ത് സഹായത്തിനും ശിവശങ്കറിനെ വിളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞതായി സ്വപ്നാ സുരേഷിന്‍റെ മൊഴിയിലുണ്ട്”. പിന്നീടുള്ള വിളികളിലൂടെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് സ്വപ്നയുടെ മൊഴി. സ്വപ്നയെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ ഓരോ ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയും സർക്കാരും കൂടുതല്‍ പ്രതിരോധത്തിലാകുന്നതാണ് കാണാന്‍ കഴിയുന്നത്. അതേസമയം ചൊവ്വാഴ്ച വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യല്‍ നിർണായകമായിരിക്കും. ശിവശങ്കറിന്‍റെ അറസ്റ്റിന് പോലും സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…
അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…
എൽ ഡി എഫ് - യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി…