Life-mision-fraud-case-cbi-notice
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് കാണിച്ച് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിനു മറുപടി നല്കി പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയത്. ഇത് സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ സ്വപ്നയ്ക്കു നല്കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിയ്ക്ക് കത്ത് നൽകിയത്.
എന്നാല്‍ ശമ്പള ഇനത്തില്‍ നല്കിയ തുക തിരിച്ച് നല്കാന് കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്. ശമ്പളം നല്കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…