പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ അന്വേഷണ സംഘം ഇന്ന് ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകാനാണ് ഷാജിന് നൽകിയിരിക്കുന്ന നിർദേശം.
ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു. സിപിഎം നേതാവ് സിപി പ്രമോതിന്റെ പരാതിയിലാണ് 164 രേഖപ്പെടുത്തുന്നത്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തികലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ ആരോപണം. ആദ്യം കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാരിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
അതേസമയം, എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണയുടെ ജാമ്യാപേക്ഷ, ഇന്ന് വീണ്ടും പരിഗണിക്കും. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് ജന്യപേക്ഷ പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് 24 മണിക്കൂർ പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു.
വിദേശത്തായിരുന്ന അജി കൃഷ്മൻ തിരിച്ചെത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്. കെട്ടിച്ചമച്ച കേസ് ആണെന്നും, കേസിൽ ഉൾപ്പെട്ട ഒരാളെ സ്ഥപാനം സംരക്ഷിക്കുന്നതിനാൽ സർക്കാർ പക തീർക്കുക ആണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയുടെ ആത്മഹത്യയിൽ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ…
ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയ വായോധികന് സംഭവിച്ചത് സാക്ഷര കേരളം പരിശോധിക്കേണ്ടതല്ലേ |PINARAYI VIJAYAN| #pinarayivijayan #cpm #mvgovindanmaster
ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം.…
തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…
എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട് പ്രതികരിക്കുന്നു
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…