Kerala

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സ്വപ്ന സുരേഷ്;കടകം പള്ളി ഹോട്ടൽ മുറിയിലേക്കും തോമസ് ഐസക്ക് മൂന്നാറിലേക്കും ക്ഷണിച്ചു

തിരുവനന്തപുരം : മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന സുരേഷ് തുറന്നടിച്ചു.

ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയിട്ടുമുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. സെക്സുവൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പലരും ചെയ്യുന്നത് പോലെ എനിക്കും അതിനെ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിന് തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെ, അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു.

ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നു.

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെ പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയത്.

Anusha PV

Recent Posts

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

4 mins ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

45 mins ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

2 hours ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

2 hours ago