അശ്വത്ഥാമാവ് വെറും ഒരാന എന്ന എം ശിവശങ്കറിൻറെ പുസ്തകത്തിനു സത്യത്തിൽ അത് പ്രസാധനം ചെയ്ത വ്യാഴാച്ചക്ക് ശേഷം കേവലം 24 മണിക്കൂറിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ സ്വർണ്ണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുസ്തകം പിൻവലിച്ച് തലയിൽ മുണ്ടിട്ടോടേണ്ട സാഹചര്യമാണ്. ഒരു ഐ ഫോൺ തന്ന് തന്നെ സ്വപ്‍ന തന്നെ വഞ്ചിച്ചു എന്നൊരു പ്രസ്താവന പുസ്തകത്തിലുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.
സ്വപ്നയും പുസ്തകം വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. വായിച്ച ശേഷം തന്നെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സ്വപ്ന പറയുന്നു. ഇപ്പോൾ തന്നെ ആരാണ് ശിവശങ്കർ എന്ന് വ്യക്തമാക്കുന്ന നിരവധി കാര്യങ്ങളാണ് സ്വപ്ന ഇന്നലെ പറഞ്ഞത്. സത്യത്തിൽ ഇതൊന്നും കേരളം കേൾക്കാത്ത കാര്യങ്ങളായിരുന്നില്ല. സ്വപ്നയുടെ മൊഴി എന്ന രൂപത്തിൽ ഇതെല്ലാം നമ്മൾ കേട്ട കാര്യങ്ങൾ തന്നെയാണെങ്കിലും സ്വപ്ന തന്നെ അത് പൊതു സമൂഹത്തോട് പറയുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുകയാണ് എന്ന് പറയേണ്ടിവരും. വര്ഷങ്ങളായി ശിവശങ്കർ തൻ്റെ പേർസണൽ കമ്പനിയൻ ആണ്, ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടിൽ വരാറുണ്ട്, മാസത്തിലൊരിക്കൽ ഒരുമിച്ച് യാത്രകൾ പോകാറുണ്ട്, കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടപ്പോൾ സർക്കാർ ജോലി വാങ്ങിത്തന്നു, സ്വർണ്ണക്കടത്ത് ബാഗ് വിട്ടുകിട്ടാൻ സഹായിച്ചു, ഫോൺ മാത്രമല്ല ധാരാളം സമ്മാനങ്ങൾ many gifts എന്നാണവർ പറയുന്നത് ധാരാളം സമ്മാനങ്ങൾ കൊടുത്തിരുന്നു ഇങ്ങനെ നിരവധി വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തി. അതെല്ലാം കേരളത്തിലെ ജനങ്ങൾ മുമ്പേ കേട്ടത് തന്നെയാണ്. പക്ഷെ പുതിയ ചില കാര്യങ്ങൾ സ്വപ്ന ഇടക്ക് പറഞ്ഞു. അത് നമ്മൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്.
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…