സ്വപ്ന സുരേഷ്
ബെംഗളൂരു : ഫെയ്സ്‌ബുക്ക് ലൈവിൽ വന്ന് നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് വിജേഷ് പിള്ള തനിക്കെതിരെ ക്രൈംബ്രാഞ്ചിൽ നൽകിയ പരാതിയെ സ്വാഗതം ചെയ്യുന്നതായി സ്വപ്ന സുരേഷ് . ഫെയ്സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. അതെ സമയം വിജേഷ് പിള്ള നൽകിയ മാനനഷ്ടക്കേസിൽ പോലീസിന് കേസ് എടുക്കാൻ അധികാരമില്ലാതിരുന്നിട്ടുകൂടി ഡിജിപി ക്രൈം ബ്രാഞ്ചിനോട് തനിക്കെതിരെ കേസ് എടുക്കാൻ പറയുന്നത് വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉള്ളതുകൊണ്ടാവാം എന്നും സ്വപ്ന ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാളെ മധ്യസ്ഥനാക്കി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സാമൂഹമാദ്ധ്യമത്തിൽ ലൈവിൽ വന്ന് സ്വപ്ന വെളിപ്പെടുത്തിയത്. കേരളം വിട്ടില്ലെങ്കിൽ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ എം.വി.ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടർന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് എം.വി.ഗോവിന്ദന്‍ സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
സ്വപ്ന സുരേഷ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…