Kerala

കുരുന്നുകളുടെ മുന്നിലിട്ട് ഇടത് കാപാലികർ മാസ്റ്ററെ വെട്ടിനുറുക്കിയ ദിനം; ഇന്ന് കെടി ജയകൃഷ്‌ണൻ മാസ്റ്റർ ബലിദാന ദിനം; തലശ്ശേരിയിലെ ശക്തിപ്രകടനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഐ.പി.എസും

കണ്ണൂർ: ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ ഘാതകർ വർഷങ്ങൾക്ക് മുൻപ് വെട്ടിനുറുക്കിയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് 22 വർഷം തികയുന്നു. ഇതോടനുബന്ധിച്ച് കെ.ടി ജയകൃഷ്ണൻ (KT Jaykrishnan Master Murder) മാസ്റ്റർ ബലിദാന ദിനാചരണം ഇന്ന് വൈകുന്നേരം നാലു മണിക്ക് തലശേരിയിൽ നടക്കും. പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിൽ നിന്നും പതിനായിരം പ്രവർത്തകർ ശക്തിപ്രകടനത്തിൽ അണിചേരുമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് അറിയിച്ചു.

ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരമുഖം തിരച്ചറിഞ്ഞ മനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്ന കൊലപാതകം

മൊകേരി ഈസ്റ്റ് സ്കൂളിൽ ആറ് ബി യിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വരാന്തയിലൂടെ തനിക്ക് നേരെ കടന്നുവരുന്ന മരണത്തിന്റെ അലയൊച്ച അദ്ദേഹം അറിഞ്ഞില്ല. തന്റെ കുട്ടികൾക്കൊപ്പം ചിരിച്ചുല്ലസിച്ച് സന്തോഷവാനായി നിൽക്കവേയാണ് ക്ളാസ്മുറിയുടെ അരഭിത്തി ചാടിക്കടന്ന് അവരെത്തിയത്. അവർ മാഷിനെ കൊത്തിനുറുക്കി. പിഞ്ചുകുട്ടികളുടെ അലറിക്കരച്ചിലുകളൊന്നും ഘാതകരെ തടഞ്ഞില്ല. കുട്ടികളുടെ നോട്ടുബുക്കുകളിലും അവരുടെ മുഖത്തേക്കും ചിതറി വീണത് അവരുടെ തന്നെ അദ്ധ്യാപകന്റെ ചുടുരക്തമായിരുന്നു. ഞെട്ടിവിറച്ച് നിന്ന കുട്ടികൾക്ക് മുന്നിലൂടെ അവർ അട്ടഹസിച്ച് കൊണ്ട് കടന്നുപോയി. പോകും വഴി അതിലൊരാൾ ചുമരിൽ ഇങ്ങനെ എഴുതി സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും‘!. ആര് സാക്ഷി പറയാൻ, ആ പിഞ്ചുകുഞ്ഞുങ്ങളോ? അവരെയാണോ ഭീഷണിപ്പെടുത്തിയത്? ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ അത്യന്തം ഭീകരമായ മുഖമായിരുന്നു അന്ന് കേരളം കണ്ടത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെല്ലം സി.പി.എം പ്രവർത്തകരായിരുന്നു.

എന്നാൽ കുട്ടികൾക്ക് അതൊരു തീരാനഷ്ടമായിരുന്നു. എന്താവശ്യത്തിനും ഓടിയെത്തുന്ന നാട്ടുകാരനായിരുന്നു അദ്ദേഹം. കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതേവിട്ടു. വർഷങ്ങൾക്ക് ശേഷം ടി പി ചന്ദ്രസേഖർ കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികൾ മറ്റൊരു സത്യം പുറത്തുവിട്ടു. ആരാണ് ജയകൃഷ്ണനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന സത്യം. യുവമോർച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു അദ്ദേഹം അന്ന്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിൽ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഇരയായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ.

തങ്ങളുടെ ഇടയിൽ നിന്ന് മറ്റു പ്രസ്ഥാനങ്ങളിലേക്ക് പോയവർക്ക് വധശിക്ഷ വിധിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനെതിരെ ചോദ്യം ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. കണ്ണൂർ കോട്ടയുടെ ചുവപ്പ് നിറം മങ്ങാതിരിക്കാനായിരുന്നു ഓരോ കൊലപാതകങ്ങളും. മനസാക്ഷിയും കമ്മ്യൂണിസവും ഒരുമിച്ച് പോകില്ലെന്ന നിരീക്ഷണം ശരിവെക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റ പാരമ്പര്യമാണ് സംഘ പ്രസ്ഥാനങ്ങൾക്കുള്ളത്. അതിനി ഏത് ചുവപ്പ് മണ്ണിലായാലും. ആ ഓർമ്മകൾ മാത്രം മതി ഇനിയും മുന്നേറാൻ.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

6 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

7 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

7 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

7 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

8 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

8 hours ago