Wednesday, September 30, 2026

ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; സർക്കാരിന്റെ പുതുക്കിയ ഉത്തരവിൽ സമ്പൂർണ്ണ ആശയക്കുഴപ്പം

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ (RTPCR Negative Certificate) നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവ്. എന്നാൽ ഈ ഉത്തരവിലാണ് ഇപ്പോൾ സമ്പൂർണ്ണ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഉത്തരവ് പ്രകാരം കുട്ടികൾക്ക് ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഏതു പ്രായം മുതലുള്ള കുട്ടികൾക്കാണ് പ്രവേശനം എന്നോ, പെൺകുട്ടി ആണോ ആൺകുട്ടി ആണോ എന്നൊന്നും ഈ ഉത്തരവിൽ പറഞ്ഞിട്ടില്ല. മണ്ഡല–മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചാണ് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അതേസമയം ഈ ഉത്തരവ് പ്രകാരം ദർശനത്തിനെത്തുന്ന തീർത്ഥാടകരും ജീവനക്കാരും 72 മണിക്കൂറിനുള്ളിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതിയിരിക്കണം. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ദർശനം നടത്തേണ്ടതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles