Swapna-suresh-harji-monday
കൊച്ചി; സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രായി എന്നിവരെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഇത്തരത്തിലെ നീക്കം. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഷാജിന്റെ മൊഴിയെടുക്കും. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ രഹസ്യ മൊഴി ഇന്നലെയായിരുന്നു പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയത്.
സിപിഎം നേതാവ് സി.പി പ്രമോദിന്റെ പരാതിയിൽ സ്വപ്നയ്‌ക്കെതിരെ പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ കേസുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രഹസ്യമൊഴിയെടുക്കുന്നത്. മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസും കേസെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദൂതനായെത്തി ഷാജും സുഹൃത്തും ചേർന്ന് മൊഴി മാറ്റാൻ തന്നെ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു സ്വപ്ന വെളിപ്പെടുത്തിയത്. എന്നാൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന വാദത്തിൽ ഇരുവരും ഉറച്ചുനിന്നു. ഈ വാദങ്ങൾ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയായി രേഖപ്പെടുത്തിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി എടുക്കുന്നത്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…